
ടിന്‍റ്റുമോന്‍ തിരക്കിലാണ്.
താമര
ടിന്‍റ്റുമോനെ അറിയാത്തവരായി ഇപ്പോള്‍ അരുണ്ട്, മൊബൈല്‍, ഇന്‍റര്‍നെറ്റ് മുതലായ ഉപയോഗിക്കാത്തവര്‍ അറിയാതെയുണ്ടാകാം, അപ്പോള്‍ മൊബൈല്‍ ഉപയോഗിയ്ക്കാത്തവര്‍ ഉണ്ടൊ എന്ന മറുചോദ്യത്തിന്, ഉത്തരമില്ല.എന്തായാലും ടിന്‍റ്റുമോന്‍ എന്ന പ്രതിഭാസം മൊബൈലുകളില്‍ നിന്ന് മൊബൈലുകളിലേയ്ക്ക്, മെയിലുകളില്‍ നിന്ന് മെയിലുകളിലേയ്ക്ക് വളര്‍ന്നു കൊണ്ടേയിരിക്കുന്നു. മലയാളിയുടെ നര്‍മ്മബോധം അതു പോലെ കിട്ടിയിട്ടുണ്ട്, കുസൃതിക്കുടുക്കയായ ഈ കൊച്ചു പയ്യന്. കല്യാണരാമന്‍ എന്ന സിനിമയില്‍ ഇന്നസെന്‍റ്, അവതരിപ്പിച്ച കഥാപാത്രം പറയുന്നുണ്ട്, കഴിഞ്ഞ ജന്‍മം ടിന്‍റ്റുമോന്‍ എന്നു പേരുള്ള ഒരു നഴ്സറിക്കുട്ടി ആയിരുന്നെന്നും, കൊച്ചു പ്രായത്തില്‍ ഡയബറ്റിസ് കൂടി മരിച്ചെന്നും, എന്തായാലും ടിന്‍ടുമോന്‍റെ ഉത്ഭവം എവിടെയാണെന്ന് ആര്‍ക്കുമറിയില്ല, അതുകൊണ്ടു തന്നെ ടിന്‍ടുമോന്, അവകാശികളുമില്ല.
ടിന്‍റുമോന്, ഏകദേശം 5-6 വയസ്സ് പ്രായം വരും, ഉരുളയ്ക്കുപ്പേരി പോലുള്ള അവന്‍റെ തമാശകളാണ്, ഇത്രയധികം ആരാധകരെ ടിന്റുവിന്, നേടിക്കൊടുത്തത്. ബുദ്ധിപരമായ ചോദ്യങ്ങള്‍ക്കു പോലും ഉത്തരം പരയാനുള്ള കഴിവും,എത്ര ആഭാസകരമായ മറുപടി പറയാനുള്ള ധൈര്യവും കൈമുതലായുണ്ട്, ഈ കൊച്ചു മിടുക്കന്.തീര്‍ത്തും മലയാളീ തന്നെയാണ്, ടിന്‍റു എന്ന കഥാപാത്രം,നമ്പൂതിരി ഫലിതമായും, സര്‍ദാര്‍ജി തമാശകളായും നല്ല അടുപ്പമുണ്ടെങ്കിലും പൊതുവേ ടിന്‍റുമോന്‍റെ മറുപടികള്‍ കുറിയ്ക്കു കൊള്ളുന്നവയായിരിക്കും, സമകാലീക സംഭവങ്ങളോടുള്ള താല്‍പ്പര്യവും സ്വന്തം വീക്ഷണകോണിലൂടെയുള്ള അതിന്‍റെ മറുകുറികളും ഒട്ടേറെ ആകര്‍ഷിക്കപ്പെട്ടിട്ടുണ്ട്.എന്തായാലും പൊതു വേ നര്‍മ്മബോധമുള്ള മലയാളികളുടെ കൊച്ചു മകന്‍ തന്നെയാണ്, ഈ വികൃതിക്കുട്ടന്‍. ഇത്രയും തമാശകള്‍ പരയുന്ന ടിന്‍റുവിന്‍റെ പേരില്‍ ഒരു വെബ്സൈറ്റുമുണ്ട്, ടിന്‍റുമോന്‍.കോം. ടിന്‍റുമോന്‍ കഥാപാത്രത്തിന്, ഒരു കൂട്ടുകാരിയുണ്ട്, ഡുണ്‍ഡുമോള്‍, ടിന്‍റുവിന്‍റെ തമാശകള്‍ക്ക് പലപ്പോഴും കൂട്ടുകാരിയായ ഡുണ്ട്മോള്- ഇരയാകാറുമുണ്ട്.
മലയാളിയെ എത്ര ആക്ഷേപിച്ചാലും, ചീത്ത വ്ളിച്ചാലും, മലയാല മനസ്സുകള്‍ ഒരിക്കലും ടിന്‍റുവിനെ മറക്കും എന്ന് തോന്നുന്നില്ല, അത്രയേറെ അവന്‍ ഇന്ന് എല്ലാവരുടെ മനസ്സിലും സ്ഥാനം പിടിച്ചു.
No comments:
Post a Comment