
കേവലം ഒരു പ്ലാസ്റ്റിക് രൂപത്തിന്റെ ഉള്ളിൽ ഉള്ള സർക്ക്യൂട്ട് ബോർഡുകൾ വഴി മിന്നി തിളങ്ങുന്ന എൽ.ഇ.ഡികളും... ഒരു ഓഡോയോ മെക്കാനിക് സിസ്റ്റവുമാണു ഇതിന്റെയുള്ളിൽ... വരുന്ന ഉപഭോക്താവിന്റെ പ്രായം,മതചിഹ്നം,താലി,സിന്ദൂരം ഇത്യാതി ലക്ഷണങ്ങൾ നോക്കി മുങ്കൂട്ടി റെക്കോർഡ് ചെയ്തുവച്ച ഓഡിയോകളിൽ ഒരെണ്ണം ഹെഡ്ഫോൺ വഴി കേൾപിച്ചു കൊടുക്കുന്നതാണു ഇതിന്റെ റോബോർട്ട് ഓപ്പറേറ്ററുടെ ജോലി..!!! കോട്ടും സ്യൂട്ടും ഒക്കെയിട്ട് നല്ല ടിപ്പിലാണു പുള്ളി... “മുന്നിൽ വന്നിരിക്കുന്ന ആളിനെ കമ്പ്യൂട്ടർ സംവിദാനത്തോടെ വിലയിരുത്തി കമ്പ്യൂട്ടർ തന്നെയാണു നമ്മുടെ ഭാവി പറഞ്ഞു തരുന്നത്..” എന്നാണു ഈ ഇഞ്ചിനീരു എന്നോട് പറഞ്ഞത്..!!!. എനിക്ക് ഫോട്ടോഗ്രാഫിയിൽ നല്ല ഭാവി ഉണ്ടെന്നും .. ഞാൻ പ്രവചിച്ചാൽ അതു തെറ്റാറില്ലെന്നും ഞാൻ അതിന്റെ ഫോട്ടോയെടുത്തപ്പോൾ പുള്ളി എന്നോട് പറഞ്ഞു... ഉവ്വാ..!!
തങ്ങൽ പത്തുരൂപ കൊടുത്ത് കേട്ട ആ വിശുദ്ധ ശബദം റോബോട്ട് നമ്മളെ കണ്ടു വിശദമായി നമ്മുടെ ബ്രെയിൻ സ്കാൻ ചെയ്ത് പറയുന്നതാണെന്നു ധരിക്കുന്നവർ ഇപ്പോഴും ഉണ്ടെന്നതു സത്യം..!! മിന്നിതിളങ്ങുന്ന എൽ.ഇ.ഡികൾ റോബോട്ട് വർക്ക് ചെയ്യുന്നതിന്റെ തെളിവു തന്നെയല്ലേ...??!!!!!!
ജീവിക്കാൻ വേണ്ടി ഓരോ വേഷം കെട്ട്.....വിട്ട് കള..എന്നു പറയാം...
ഈ തട്ടിപ്പിന്റ് തൊട്ടപ്പുറത്ത് സ്കൂൾ വിട്ടുവന്ന യൂണിഫോമിൽ കടല വിൽക്കുന്ന ബാലനും തളർന്നുറങ്ങുന്ന അനിയനും.....
കോഴിക്കോട് ബീച്ചിൽ നിന്നും.....:
കടപ്പാട് : ജിയാസു ...



No comments:
Post a Comment