Wednesday, 6 March 2013

ഓണത്തല്ല്..................




ഓണത്തല്ല് .......


"
ഈ വൈറ്റ് കളറിനു ഏത് പൂവാ പറ്റ്വാ മാമാ  ? "
"
ജമന്തി ഇട്ടുനോക്ക്"
"
അത്  ശരിക്ക്  വെള്ളയല്ലല്ലോ ."
"
ഞങ്ങളുടെ കുട്ടിക്കാലത്ത്  തുമ്പപ്പൂ , കാശിത്തുമ്പ  ഒക്കെയാ"
  "
എന്താ മാമാ എന്നാ തുമ്പപ്പൂ വാങ്ങാത്തെ ?"   .
"
പൈസ കൊടുത്തു വാങ്ങാന്‍ സാധിക്കാത്ത സാധനങ്ങളും ഉണ്ട്  മക്കളെ   . നിനക്കൊന്നും അത് പറഞ്ഞാ മനസ്സിലാവില്ല. നിങ്ങള്‍ക്കറിയോ , ഓണപ്പൂക്കള്‍ എന്ന് പറഞ്ഞാല്‍ ഈ ജമന്തി , ചെണ്ടുമല്ലി, കോഴിവാലന്‍ ഇതൊന്ന്വല്ല .  .  തുമ്പപ്പൂ , മുക്കുറ്റി പ്പൂ  , കുംബളപ്പൂ , മത്താപ്പൂ , ഒടിച്ചു  കുത്തിപ്പൂ , ചെമ്പരത്തിപ്പൂ , അലരിപ്പൂ , ചെമ്പരത്തിപ്പൂ , പൂവാങ്കുരുന്നില , കയ്യുണ്ണി , കറുക , ഉഴിഞ്ഞ ,നിലപ്പന , കൃഷ്ണകാന്തി , നളനീലി , കണ്ണാന്തളി    , കിളിപ്പൂ  , കാക്കപ്പൂവ് ,കലമ്പോട്ടി ,കദളി ,കായാമ്പൂ , കോളാമ്പിപ്പൂ , നെല്ലിപ്പൂ ,അരിപ്പൂ ,."
"
എന്നാ അതും കൂടി അര  കിലോ വാങ്ങിക്കോ"
   "
അതൊക്കെ പറമ്പില്‍ നിന്ന് പൊട്ടിച്ചു കൊണ്ടുവരേണ്ടത്  നിങ്ങള്‍ പിള്ളേരാ."
"
ഞങ്ങള്‍ക്ക് വയ്യ കൊതുക് കടി കൊള്ളാന്‍ . പറമ്പില്  പൂവെവിടെ ?     മാമന്‍ കുട്ടിക്കാലത്ത്  ഇതൊക്കെ പറിച്ചു നടന്നിട്ടുണ്ടോ ?  "
"
ഇല്ലാതെ  പിന്നെ!. പൂവേ പൊലി പൂവേ  എന്നും പാടി നടന്ന്‍ !"..
"
ഉവ്വുവ്വ് ...ഈ പൊളി    എന്ന് പറഞ്ഞാല്‍ എന്താ ? "
"
ഇനിയും ഇങ്ങിനെ ഉള്ള സംശയങ്ങള്‍ ചോദിക്ക് .  'പൊളി' അല്ല 'പൊലി'. 'പൊലി' എന്ന് പറഞ്ഞാ 'വര്‍ദ്ധനവ്' . പൂവേ പൊലി പൂവേ  എന്ന്  പാടി നടന്നാ കൂടുതല്‍ പൂ കിട്ടും "
 "
അടിപൊളി !.അങ്ങിനെ വെറുതെ പാട്യാല്‍ പൂ  കിട്ടിയാല്‍ ഞങ്ങള്  ഓക്കേ."
"
വെറുതെ പാട്യാല്‍ വട്ടാന്നെ വിചാരിക്കു ഓണപൊട്ടാ..നീ എവിടെ പോയി പൊട്ടിച്ചെടുക്കും പൂവ് ?"     "ഈ തുമ്പ ച്ചെടി നമ്മള്‍ടെ വീടിന്റെ പൊറകില്‍ ഉള്ള ച്ചെടിയല്ലേ മാമാ "
"
അത്  കടി തുമ്പയാടാ   ചെക്കാ .അത് പറിച്ചാല്‍ പൂക്കളം നിന്റെ ദേഹത്ത് തന്നെ തെളിഞ്ഞു വരും." 
 "
ഈ പൂവാങ്കുരുന്നില എങ്ങിനെയിരിക്കും മാമാ"
"
അത് പിന്നെ ...ഈ.. ഈ  ജമന്തി ഇവിടെ വച്ചാല്‍ നല്ല ഭംഗി ഇണ്ടാവും.അല്ലേടാ ."
"
അപ്പൊ അങ്ങിനെ ആണല്ലേ." 
 "
മതി മതി പൂവിട്ടത്. പോയി കളിക്കാന്‍ നോക്ക് പിള്ളേരെ ."
"
മാമന്‍ ബൌള്‍ ചെയ്യോ"
"
ഓണായിട്ട് ക്രിക്കറ്റ്‌ അല്ലാട്ടാ പിള്ളേരെ  കളിക്ക്യ. തലപ്പന്തുകളി  , കുട്ടീം കോലും,ചെമ്പഴുക്ക , കൊത്തംകല്ല് , കിളിത്തട്ട്, വട്ടുകളി ,തായം ,പമ്പരം  കൊത്ത്  , കടുവാകളി , കുമ്മാട്ടിക്കളി ,ഓണവില്ല് , തുമ്പി തുള്ളല്‍ , ഉഞ്ഞാലാട്ടം, ഓണപ്പട.എങ്ങിനെ എത്ര കളികളാ .."
"
ഓണപ്പടയോ 'ഓണപ്പുടവ' എന്നല്ലേ മാമ "
" '
ഓണപ്പട' എന്ന് പറഞ്ഞാ 'ഓണത്തല്ല് ' അത് മിക്കവാറും ഉടന്‍  വേണ്ടിവരും ഇവിടെ . .ഓണപ്പുടവ എന്ന് പറഞ്ഞാല്‍ കുട്ടികള്‍ക്ക് കസവ്  കരയുള്ള  മഞ്ഞപ്പാവ് മുണ്ടും  പുരുഷന്മാര്‍ക്ക്  ജഗന്‍ നാഥന്‍    മല്ലും."
"
പൂ വേണം പൂപ്പടവേണം ,പൂക്കുടവേണം ....ഈ പട്ടു മാമന്‍ പാടി കേട്ടിട്ടുണ്ട് . 'പൂപ്പട' എന്താ സാധനം? തിന്നണ സാധനാണോ?"
"
തുമ്പി തുള്ളലില്‍ തുമ്പിയായിരിക്കുന്ന പെണ്‍കുട്ടി ചുറ്റും വിതറിയിരിക്കുന്ന പൂക്കള്‍ വാരുന്നതിനെ 'പൂപ്പട വാരുക എന്ന് പറയും."  
"
മാമാ ഈ ത്രക്കാരപ്പന്റെ ആരായിട്ടു വരും ഗുരുവായൂരപ്പന്‍
  "
തൃശൂര്‍,പാലക്കാട്, എറണാകുളം ജില്ലകളിലാണ്  ത്രക്കാക്കരയപ്പനെ വയ്ക്കുന്നത്. നിങ്ങള്‍ ത്രിശുര്‍ക്കാരുടെ    മാനം കളയൂല്ലോ..മതി .ഇനി കളിക്കാന്‍ നോക്ക് .."
"
എന്തൂട്ട് കളി ..മാമന്‍  എനിക്ക്  ഉഞ്ഞാല്‍ കേട്ടിത്താരോ. ?"
     "
ഉഞ്ഞാല്‍ ഒന്നും  ആര്‍ക്കും വേണ്ടാതായി. ഓണമായാല്‍ ഉഞ്ഞാല്‍ ഇല്ലാതെ തന്നെ ആടാനാ താല്പര്യം പലര്‍ക്കും . അല്ലെങ്കിലും ഉഞ്ഞാല്‍ കെട്ടാന്‍ പറ്റിയ മരങ്ങളൊന്നും ഇബടെ ഇല്ല്യ.   "
"
ഈ തെങ്ങുമ്മേ കെട്ടിക്കൂടെ..?"
"
നിന്നെ പോലത്തെ ക്ടാങ്ങളെ     പിടിച്ചു കെട്ടി ഇടാനുള്ള മാരാണ് തെങ്ങ്. അല്ലാതെ.." "
"
മാമന് മരം കേറാന്‍ അറിയില്ല്യാലേ..കഷ്ടം ?ഞങ്ങള് കളിക്കാന്‍ പോട്ടെ. ?"
     "പിള്ളേരെ, ഇപ്പോഴത്തെ ക്രിക്കറ്റ്‌ പോലെ പണ്ടത്തെ ഒരു കളി ഉണ്ടായിരുന്നു.-തലപ്പന്ത് .ഓല കൊണ്ടോ കയറു കൊണ്ടോ പന്ത് ഉണ്ടാക്കും. 2 ടീമുകള്‍  ഉണ്ടാവും ഒരു കൂട്ടര്‍ പന്ത് കാക്കുന്നവരും മറു  ടീം   പന്തടിക്കുന്നവരും. ക്രിക്കറ്റിനെ പോലെ bowler ഉണ്ടാവില്ല.അടിക്കുന്ന ആള്‍ ഒരു കൊലിനു  ( stumps ) അഭിമുഖമായി നിന്ന്‍ പന്ത് മുകളിലേക്ക് എറിഞ്ഞു മറു കൈ കൊണ്ടു  പിന്നിലേക്ക്‌    അടിക്കും.പന്ത് കാക്കുന്നവര്‍ അത് പിടിക്കുകയോ തടഞ്ഞു കോലില്‍ എറിഞ്ഞു കൊള്ളിക്കുകയോ ചെയ്‌താല്‍ കളിക്കാരന്‍ പുറത്താവും.അല്ലെങ്കില്‍ പിന്നെയും   അടിക്കും.3 തവണ അഴിഞ്ഞാല്‍ അടുത്ത ഘട്ടം .നമുക്ക് അത് കളിച്ചാലോ?   അല്ലെങ്കി .."
"അതിനു ക്രിക്കറ്റ്‌  കളിച്ചാല്‍ പോരെ      ..വേണ്ടാമാമനു പുലിക്കളി  അറിയാമോ?  "
      "
പിന്നല്ലാതെ. ഒരുമ  പുലിക്കളി  സംഘം,ഒരുമ  പുലിക്കളി  സംഘം...  എന്ന്  കേട്ടിട്ടുണ്ടോ. ഞാന്‍ പണ്ടു ..  ?"
ധാരാവി , ധാരാവി...  എന്ന്   കേട്ടിട്ടുണ്ട്  . "
      "
ഡാ... ഡാ ..വന്നു വന്നു കുട്ടികള്‍ക്ക് മാമന്മാരെ    പേടി ഇല്ല്യതായല്ലോ. കഷ്ടം തന്നെ !.മക്കളെ ഇനി മാമന്‍ ഓണത്തല്ല്     കാണിച്ചുതരാം. !.."

കടപ്പാട് ..സുധീര്‍ , വിയ്യൂര്‍ . തൃശൂര്‍ .

No comments:

Post a Comment