കടന്നുപിടിച്ചാല്‍
കടന്നുപിടിച്ചാല്‍ ഷോക്കടിക്കും; സ്ത്രീസുരക്ഷയ്ക്ക് ഇലക്ട്രിക് ഉപകരണം
കണ്ണൂര്‍:ഒറ്റയ്ക്ക്
നടക്കുന്ന സ്ത്രീകളെ കടന്നുപിടിച്ചാല്‍ ഇനി ഷോക്കടിക്കും! അക്രമിയെ
അരമണിക്കൂര്‍നേരം ഷോക്കടിപ്പിച്ചുനിര്‍ത്തുന്ന ഇലക്ട്രിക് ഉപകരണം
വിപണിയിലെത്തുന്നു. കൂത്തുപറമ്പ് സ്വദേശി പ്രദീപ്കുമാറാണ് സ്ത്രീസുരക്ഷയ്ക്കായി
പുതിയ ഉപകരണം നിര്‍മിച്ചത്.
മൊബൈല്‍ഫോണിനോളം വലുപ്പമുള്ളതും ഫോണുപോലെ കൊണ്ടുനടക്കാവുന്നതുമായ 'സ്റ്റണ്‍ഗണ്‍' ടോര്‍ച്ചായും അപകടഘട്ടത്തില്‍ സുരക്ഷാസംവിധാനമായും ഉപയോഗിക്കാം. ടോര്‍ച്ചിനുള്ള സ്വിച്ച് ഒരുതവണ കൂടി അമര്‍ത്തിയാല്‍ സുരക്ഷാമോഡിലേക്ക് മാറും. അതിക്രമം നടത്താന്‍ വരുന്നവര്‍ ഒന്നിലേറെയുണ്ടെങ്കിലും പ്രശ്‌നമില്ല. ആദ്യം എല്ലാവരെയും ഞെട്ടിക്കുന്നവിധം സ്പാര്‍ക്ക് ലൈറ്റ് തെളിഞ്ഞ് അലാറം ഉയരും. അക്രമികള്‍ പിന്മാറിയില്ലെങ്കില്‍ ഈ ഉപകരണം അവരുടെ ശരീരത്തില്‍ സ്പര്‍ശിച്ചാല്‍ അതോടെ അക്രമി നിശ്ചലനാകും.
5,000 വാള്‍ട്ട് ശക്തിയുള്ള വൈദ്യുതിയാണ് അക്രമിയുടെ ശരീരത്തിലേക്ക് കടക്കുക. ഷോക്കേല്ക്കുന്ന ആള്‍ അരമണിക്കൂര്‍നേരം അനങ്ങാന്‍ പറ്റാത്ത അവസ്ഥയിലാകും. എന്നാല്‍ കറന്‍റ് കുറഞ്ഞ ഷോക്കായതിനാല്‍ ജീവഹാനിയുണ്ടാകില്ല. അക്രമി ഷോക്കില്‍നിന്ന് മാറുമ്പോഴേക്കും സ്ത്രീക്ക് രക്ഷപ്പെടാം.
7,500 രൂപയാണ് ഇതിന് വില. പോലീസ് അധികൃതര്‍ നിര്‍ദേശിച്ച സുരക്ഷാമാനദണ്ഡങ്ങള്‍ പാലിച്ചുമാത്രമാണ് വില്പന. തിരിച്ചറിയല്‍ രേഖ സഹിതം നേരിട്ടെത്തുന്ന സ്ത്രീകള്‍ക്കു മാത്രമാണ് 'സ്റ്റണ്‍ഗണ്‍' നല്‍കുക. പ്രദീപ് കുമാറിന്റെ ഉടമസ്ഥതയിലുള്ള തലശ്ശേരിയിലെ സതേണ്‍ ഇലക്‌ട്രോണിക്‌സാണ് വിതരണം നടത്തുന്നത്.
മുമ്പും പല സുരക്ഷാ ഉപകരണങ്ങളും പ്രദീപ്കുമാര്‍ നിര്‍മിച്ചിട്ടുണ്ട്. സ്‌കൂള്‍ബസ്സില്‍ സുരക്ഷാക്യാമറ ഒരുക്കിയുള്ള പരീക്ഷണം നടന്നുകൊണ്ടിരിക്കുകയാണ്.
വിവാദമായ കറന്‍റ്‌ലാത്തി നിര്‍മിച്ചതും പ്രദീപാണ്. പൂവാലശല്യത്തില്‍നിന്ന് രക്ഷയ്ക്കായി കുരുമുളക് സ്‌പ്രേ, ബസ്സിലെ അതിക്രമം തടയാന്‍ ഇലക്ട്രിക് വടി, വീട്ടില്‍ വരുന്നവരെ നിരീക്ഷിച്ച് കുരയ്ക്കുന്ന ഇലക്ട്രിക്പട്ടി എന്നിവയെല്ലാം പ്രദീപിന്റെ കണ്ടുപിടിത്തമാണ്.

Source:http://www.mathrubhumi.com/story.php?id=347828
Open Advise:
ശരീര പ്രദര്‍ശനം സ്ത്രീ സുരക്ഷിതത്വത്തിന് ഹാനികരം അഥവാ പൂട്ടില്ലാതെ വാതില്‍ തുറന്നിട്ട വീട്ടില്‍ കള്ളന്‍ കയറാനുള്ള സാധ്യത കൂടും !!!
മാന്യ സ്ത്രീ സമൂഹത്തിനു ആശംസകള്‍ ..

No comments:
Post a Comment