പരമനും ഞാനും ദുബൈയില്‍ ഒരേ കംബനിയില്‍ ജോലി ചെയ്യുകയായിരുന്നു.. ഷവ്വിസ് ഫിയാസ് ബറക്ജി ഇമ്പോര്‍ട്ടിംഗ് ആന്റ് എക്സ്പോര്‍ട്ടിംഗ് കോ എന്നാണ് കോയുടെ പേര്.പേര് വായിച്ച് ഏതെങ്കിലും പെറുക്കിയുടെ കംബനിയാണെന്ന് ധരിക്കരുത്.അറബിയാണ് കംബനിയുടെ ഉടയോന്‍ വലിയ കാശുകാരന്‍.
കയറ്റുമതി ഇറക്കുമതി കംബനിയാണെങ്കിലും ഒരു കാലത്തും അയാള്‍ക്ക് ഒന്നും കയറ്റിയും ഇറക്കിയും മതിയാകില്ല.അക്കാരണമൊന്നുകൊണ്ട് മാത്രം ഞങള്‍ ചിക്കന്‍ ഫ്രൈയും ബിരിയാണിയുമൊക്കെ കഴിച്ച് ഒരു വിധം കഷ്ടപെട്ട് ജീവിച്ച് പോന്നു.
ഞാനും പരമനും ക്ലര്‍ക്കായിരുന്നു ഈ കംബനിയില്‍. പരമന്‍ കുശാഗ്ര ബുദ്ധിമാന്‍. അറബിയുടെ വീക്നെസ്സ് എന്താണെന്ന് ഇതിനിടയില്‍ അവന്‍ കണ്ടുപിടിച്ചു.മിസ്സിസ്സ് അറബി എന്തു പറഞാലും തണ്ണി തൊടാതെ അറബി അത് അതുപോലങ് വിഴുങും.സംഗതി ശരിയാണ്, അറബിക്ക് അറബിനിയോട് പെരുത്തിഷ്ടമാണ്.
റോമിയോ ജൂലിയറ്റ്, ലൈലാ മജ്നു, പ്രേംനസീര്‍ ഷീല, ശങ്കര്‍ മേനക, ഷാരൂഖ് ഖാന്‍ കജോള്‍ എന്നൊക്കെ പറയുന്നതു പോലെയായിരുന്നു അവര്‍. അറബിനിയുടെ ഭാഗ്യത്തിന് അറബിക്ക് താജ്മഹലിന്റെ കഥയൊന്നും അറിയില്ലായിരുന്നു ഇല്ലെങ്കില്‍ അവള്‍ക്ക് സന്തോഷം തോന്നാനായി അവള്‍ മരിക്കുന്നതിന് മുന്‍പ് അവളെ കൊന്നിട്ടെങ്കിലും ഒരു താജ്മഹല്‍ പണിത് കൊടുത്തുകളയുമായിരുന്നു.അത്രക്കുണ്ട് സ്നേഹം.
ഞാനും പരമനും ഈ കംബനിയില്‍ ക്ലര്‍ക്കികൊണ്ടിരിക്കുംബോള്‍ പരമന്‍ ലീവിനു നാട്ടില്‍ പോയി തിരികെ വരുന്നവഴിക്ക് ഡല്‍ഹി വഴി വന്നു. അവന്റെ ഏതൊ അമ്മായി വര്‍ഷങ്ങളായി ഡല്‍ഹിയിലാണ് താമസം. ഡല്‍ഹി ബസാറില്‍ കറങിയ കൂട്ടത്തില്‍, അറബി മാഡത്തിന് കൊടുക്കുവാനായി ഒരു സമ്മാനവുമായാണ് പരമന്‍ ദുബായില്‍ തിരികെയിറങ്ങിയത്.
കൊടുക്കുന്നതിനു മുന്‍പ് ആ സമ്മാനം അവന്‍ എന്നെ കാണിച്ചു.അത് കണ്ട് ഞാനൊന്നു ഞെട്ടി!
ഒരു ഡ്രസ്സ്..ഡ്രസ്സെന്നുപറഞാല്‍ ലൂസായ ഒരു പാന്‍സും ഫുള്‍ കൈയുള്ള ഇറക്കം കുറഞ ഒരു ബ്ലൌസു പോലത്തെ സാധനവും പാന്‍സിന്റെ തുടക്ക് താഴോട്ട് കീറി കീറി തൂങി തൂങി കിടക്കുന്നു.പാന്‍സിലും ബ്ലൌസിലുമെല്ലാം കൊളുത്തുകളും വളയങളും കിലുക്കുകളും മിനുക്കുകളും ദ്വാരങളും..ചുരുക്കി പറഞാല്‍ ഈ സിനിമയിലൊക്കേ ഐറ്റം ഡാന്‍സ് ചെയ്യാന്‍ വരുന്ന ആട്ടക്കാരികളൊക്കെ ഇടുന്ന ഒരു ആട്ട സാധനം.ഇത് കൊടുത്താല്‍ അവര്‍ക്കിഷ്ടപെടുമോയെന്ന് അവനൊരു സംശയം!
മലയാളിയായ എന്റെ ഉള്ളില്‍ അന്തര്‍ലീനമായ പാര ബാഹര്‍ലീനമായി.ഞാന്‍ ഒരു മലയാളി എന്ന നിലക്ക് എന്റെ നാട്ടുകാരനും സഹപ്രവര്‍ത്തകനും സഹമുറിയനുമായ പരമനിട്ട് പാര പണിയേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് ഞാന്‍ ബോധവാനായി.അറബിയായ അവര്‍ക്കിതു കൊടുത്താല്‍ ഉണ്ടാകുന്ന ഭവിശ്യത്തുകള്‍ ത്രീ ഡി വിഷനില്‍ സ്ക്രീനില്‍ മിന്നി മറഞു! ഇവന്റെ പടം ഇതോടെ മടങ്ങുമെന്ന് എനിക്കുറപ്പായി.അതിനാല്‍ സംശയിച്ചുനിന്ന പരമന് നിരുപാധിക പിന്തുണ ഞാന്‍ പ്രഖ്യാപിച്ചു.
മാഡത്തിന് പര്‍ദയല്ലാതെ അറബി ഇതുപോലെ കിലുങുന്നതും മിനുങുന്നതുമായ ആട വാങി കൊടുത്തിട്ടുണ്ടോ..? ഇതിലും നല്ലൊരു സമ്മാനം വേറെന്താ അവര്‍ക്ക് കൊടുക്കാന്‍ കിട്ടുക...?
നിന്റെ സമയം തെളിയും, എരിയും, പുകയും, കത്തും...ഇങിനെയുള്ള എന്റെ പ്രോത്സാഹനം കേട്ട് അറച്ചുനിന്ന പരമന്‍ ആ രാത്രി തന്നെ ടാക്സി പിടിച്ച് അറേബ്യന്‍ ബംഗ്ലാവിലേക്ക് പോയി സമ്മാനം കൊടുത്തു.
പിറ്റേന്ന് സമയം പകല്‍ 11 മണി. ഒരു ബി എം ഡബ്ലിയു കാര്‍ ഓഫീസിനു മുന്നില്‍, അതില്‍ നിന്നും മാഡം ഇറങ്ങി ആടിയാടി ഓഫീസിലേക്ക് വന്ന് അറബിയുടെ മുറിയിലേക്ക് കയറി പോയി.
പോകുന്നതിനു മുന്‍പ് പരമനെ അവരൊന്നു നോക്കി.
പരമന്റെ പടം മടക്കാനുള്ള വരവാണതെന്ന് ഞാന്‍ ഉറപ്പിച്ചു.അവന് അറബിയുടെ കയ്യില്‍ നിന്നും അടിയും കിട്ടുമെന്ന് ഞാന്‍ തറപ്പിച്ചു.
ഫിലിപ്പീനി സെക്രട്ടറി പെണ്ണിന്റെ കാളിംഗ്ബെല്‍..“ മീസ്റ്റര്‍ പരം..... ബൂസ് കാളിംഗ് യൂ....”
മീസ്റ്റര്‍ പരമിന്റെ ബൂസിന്റെ റൂമിലേക്കുള്ള അന്ത്യ നടത്തം....
അകത്തുനിന്ന് ഉച്ചത്തിലെന്തെങ്കിലും ശബ്ദം...? ഒന്നും കേള്‍ക്കുന്നില്ല...പെന്‍സില്‍ കൂര്‍പ്പിക്കുന്ന ഷാര്‍പ്നര്‍ എടുത്ത് ചെവി കൂര്‍പിച്ചലോ എന്നോര്‍ത്തു..
5 മിനിറ്റ് കഴിഞ് പരമന്‍ വെളിയിലേക്ക് വന്നു മുഖത്ത് ഭയങ്കര ചിരിയും സന്തോഷവും..
ജോലി നഷ്ടപെട്ട ആഘാതത്തില്‍ വട്ടായികാണുമെന്ന് ഞാനൂഹിച്ചു....പാവം..ഇന്നു രാവിലേയും അവനെനിക്ക് പുട്ടും മുട്ടറോസ്റ്റും, ചായയും വാങി തന്നതാണ്...എത്ര പെട്ടെന്നാണ് ഓരോന്ന് സംഭവിക്കുന്നത്.....
എന്നാല്‍ എന്റെ സര്‍വ്വ പ്രതീക്ഷകളെയും കാലില്‍ തൂക്കിയെടുത്ത് തറയില്‍ അടിച്ചുകൊണ്ട് പരമന്‍ എല്ലാവരോടുമായി പറഞു.....“ എനിക്ക് പ്രമോഷനായി...അക്കൌണ്ടന്റ്...1000 ദിര്‍ഹം ശംബളവും കൂട്ടി...” കൂട്ടത്തില്‍ എന്നോട് “അളിയാ...നീ പറഞത് സത്യമാടാ...ആ സമ്മാനം മാഡത്തിന് ശരിക്കും ബോധിച്ചു...മാഡം എനിക്കുവേണ്ടി ബോസിനോട് റെകമെന്റ് ചെയ്തു...സംഗതി ഒ കെ...”
ശ്ശെടാ...ഇതെന്ത് മറിമായം പാലസ്തീന് വെച്ചത് ഇസ്രായേലിനു കൊണ്ടതു പോലായല്ലോ...
അങിനെ ഞാന്‍ പഴയതു പോലെ ക്ലര്‍ക്കികൊണ്ടും അവന്‍ അക്കൌണ്ടികൊണ്ടും ജോലി തുടര്‍ന്നു.
അപ്പോഴും മനസ്സില്‍ ഒറ്റ ചിന്ത മാത്രമെ ഉണ്ടായിരുന്നുള്ളു. നാട്ടില്‍ പോയി തിരികെ വരുംബോള്‍ ഇതിലും നല്ലൊരു സമ്മാനം മാഡത്തിനു കൊടുത്ത് ഇതിലും നല്ലൊരു പ്രമോഷനും ശംബളോഷനും അടിച്ചെടുക്കണം.....
ലീവ് ആയി. (ആക്കി). നാട്ടില്‍ പോയി തിരികെ വരാനുള്ള ദിവസങള്‍ ബുള്‍ഡോസര്‍ വെച്ച് തള്ളി നീക്കി.
അമ്മായിയോ മരുമകളൊ ആരും ഡല്‍ഹിയിലില്ല...എന്നിട്ടും ഡല്‍ഹിക്ക് വെച്ചുപിടിച്ചു..പന്ത്രണ്ടര അമ്മായിമാരുണ്ടായിട്ട് (ഒരെണ്ണം പൊക്കം കുറവാണ്) ഒരെണ്ണം പോലും ഡല്‍ഹിയില്‍ വന്ന് താമസിക്കാത്തതിന് വായില്‍ തോന്നിയതെല്ലാം മനസ്സില്‍ പറഞ് മനസ്സിനെ സാറ്റിസ്ഫൈ ആക്കി.
മാഡത്തിന് സമ്മാനമായി അതിനെക്കാളും അടിപൊളി ഡ്രസ്സിനു വേണ്ടി കടകളായ കടകളൊക്കെ കയറിയിറങി അവസാനം ഒരണ്ണം ഒപ്പിച്ചു.അടിപൊളി! ഇടിവെട്ട്! മിന്നല്‍! പേമാരി! സുനാമി! എന്നൊക്കെ പറയാം ആ ഡ്രസ്സിനെ കുറിച്ച്!
അറ്റംകീറിയ ഒരു നിക്കര്‍ അതില്‍ നിറയെ കിലുക്കുകളും മുത്തുകളും പിന്നൊരു ബ്രായെക്കാളും അല്പം വളര്‍ചയുള്ള ബ്ലൌസ്. വേണമെങ്കില്‍ ബ്രൌസ് എന്നുപറയാം അതില്‍ കുറച്ച് വള്ളികളും.നമ്മുടെ മുമൈദ്ഖാന്‍ ഇട്ടിട്ട് തുള്ളാറുള്ളതു പോലൊരു സാധനം....പരമന്റെ ഡ്രസ്സിന് 1000 ദിര്‍ഹം കൂട്ടി കിട്ടിയെങ്കില്‍ ഇതിന്റെ എടുപ്പും കിടപ്പുമൊക്കെ കണ്ടിട്ട് ഒരു 2000 ദിര്‍ഹം കിട്ടണം.
നേരെ അറബി ബംഗ്ലാവ് വയാ ദുബായ് റൂം...സാധനം കവറോടെ മാഡത്തിനു സമ്മാനിച്ചു...
നെക്സ്റ്റ് ഡേ..സ്ഥലം ഒഫീസ്. സമയം രാവിലെ 8 മണി .അന്തരീക്ഷ ഊഷ്മാവ് 40 ഡിഗ്രി. ഹുമിഡിറ്റി 80 ശതമാനം.പുറത്ത് മെഴ്സിഡീസില്‍ അറബി വന്നിറങി....കാബിനില്‍ പോകാതെ നേരേ എന്റടുത്തേക്ക്..
ഇന്നലെ തന്നെ മാഡം ബോസിനോട് സംസാരിച്ച് എല്ലം സെറ്റപ്പാക്കികാണണം.....എന്റെ മേലാകെ കോരിയും കോരാതെയുമൊക്കെ തരിച്ചു....അടുത്ത് എത്തുന്നതിനു മുന്‍പ് തന്നെ ബോസറബിയുടെ വിളി....
അതും എന്റെ നേരേനോക്കി...“ ഇന്ത ഗവ്വാത്ത്..ഇന്ത ഹിമാര്‍...ഇന്ത മജ്നൂന്‍ ഹറാമീ.....”
അറബി ഭാഷ അറിയാവുന്നവര്‍ക്ക് കാര്യങള്‍ മനസ്സിലായി കാണും.....
അറബിയറിയാത്തവരേ..ഇതിന്റെ അര്‍ത്തം, “നീ ഗര്‍വ്വ് ഇല്ലാത്തവനാണ്.....നീ ഹിമാലയത്തോളം വലിയവനാണ്...നിനക്ക് മഞ്ച് വാങിതരാം...നിനക്ക് റമ്മുവാങിതരാം....”എന്നൊന്നുമല്ലാ...
ഇതിന്റെ അര്‍ത്തമറിഞാല്‍ നിങള്‍ നെഞ്ചിലിടിച്ചു കരയും..“എടാ..മ്രിഗമേ..കോവര്‍കഴുതേ..വട്ടന്‍ പിരന്താ..തന്തക്കു പിറക്കാത്തവനേ....”എന്നൊക്കെയാണ്..
ഇത്രയും പറഞ് ഇന്നലെ കൊടുത്ത സമ്മാനം എന്റെ മുഖത്തു വലിച്ചൊരേറ്....തുണി സമ്മാനമായി കൊടുത്തത് ഭാഗ്യം...വല്ല പൊതിച്ച തേങായോ ഉലക്കയോ മറ്റോ ആയിരുന്നെങ്കില്‍ എന്റെ മുഖം...!!
അടുത്തതായി അറബി എന്റെ കഴുത്തിനുപിടിച്ചുകൊണ്ട് പറഞു..“യാ കല്‍ബ്.. മാഫീ ഷുഗില്‍ മല്‍ ഇന്ത..യാ അള്ളാ..റൂഹ്.......”
ഹേയ് ഇതു വേറൊന്നുമല്ല..“ ടാ...പട്ടീ....നിനക്കിന്നുമുതല്‍ ഇവിടെ ജോലിയില്ല ഇപ്പം ഇവിടെനിന്നും സ്തലം കാലിയാക്കണം....” അതേയുള്ളൂ...അന്തം വിട്ട ഞാന്‍ തിരിഞ് നടക്കുന്നതിനിടയില്‍ തലയിലെ വട്ടകയറൂരി കാളയെ അടിക്കുന്നതു പോലെ മുതുകത്ത് ഒരടിയും...
ഹേ..യ്..അത് സാരമില്ല...!
ഹേയ് ഇതു വേറൊന്നുമല്ല..“ ടാ...പട്ടീ....നിനക്കിന്നുമുതല്‍ ഇവിടെ ജോലിയില്ല ഇപ്പം ഇവിടെനിന്നും സ്തലം കാലിയാക്കണം....” അതേയുള്ളൂ...അന്തം വിട്ട ഞാന്‍ തിരിഞ് നടക്കുന്നതിനിടയില്‍ തലയിലെ വട്ടകയറൂരി കാളയെ അടിക്കുന്നതു പോലെ മുതുകത്ത് ഒരടിയും...
ഹേ..യ്..അത് സാരമില്ല...!
ജിഞ്ചര്‍ തിന്ന ബന്തറിനെപോലെ തിരികെവന്ന് വില്ലയിലെ റൂമിലിരുന്ന എന്നോട് രാത്രി പരമദ്രോഹി പരമന്‍ പറയുംബൊഴാണ് സംഭവങള്‍ അറിയുന്നത്... ഞാന്‍ കൊടുത്ത സമ്മാനവും എടുത്തണിഞ് മാഡം, പുറത്തുപോയിരുന്ന അറബിയെയും കാത്തിരുന്ന് കട്ടിലില്‍ കിടന്നുറങിപോയി..തിരികെവന്ന അറബി, കീറിയതു പോലുള്ള ഈ ഡ്രസ്സും അതിട്ടുകൊണ്ടുള്ള അവരുടെ കിടപ്പുമെല്ലാം കണ്ടപ്പോള്‍ അവരെ ആരോ പീഡിപ്പിച്ച് കിടത്തിയിരിക്കുകയാണെന്ന് ധരിച്ചു.
പീഡിപ്പിച്ചെങ്കില്‍, അത് തോട്ടക്കരനായ മലയാളി മമ്മുണ്ണിയായിരിക്കുമെന്ന് അന്തര്‍ദേശീയ വിക്ഞ്ജാനമുള്ള അറബി ഉറപ്പിച്ചു.(അവിടെ പാക്കിസ്താനി, തമിഴന്‍,ശ്രീലങ്കന്‍,ഫിലിപ്പീനി ഇവരും ജോലിക്കാരായുണ്ട്)
പീഡിപ്പിക്കാന്‍ പോയിട്ട് ഒരു ബീഡി വലിക്കാനുള്ള ജീവന്‍പോലുമില്ലാത്ത മമ്മുണ്ണിയെ അറബി, തെങില്ലാത്തതു കൊണ്ട് ഈന്തപനയില്‍ പിടിച്ചുകെട്ടി ഓലമടലില്ലാത്തതുകൊണ്ട് ഈന്തമടലെടുത്ത് സിക്സും ഫോറും ഡബിളും സിംഗിളും ഒക്കെ അടിച്ച് മഴക്കു മുമ്പ് വേഗം ഹാഫ് സെഞ്ചുറി തികച്ചു...
ബഹളം കേട്ട് -‘മുമൈദ്ഖാന്‍ മാഡം’- കിടക്കയില്‍ നിന്നും എഴുനേറ്റ്വന്ന് അറബിയോട് സമ്മാനത്തിന്റെ കാര്യം പറഞു...അറബി ഈ സമ്മാനം അംഗീകരിച്ചില്ല..
ആ സമ്മാനം ഈ പിഞ്ച് ഞാന്‍ അവരെ വശീകരിക്കാനും വശത്താക്കാനും വഴിതെറ്റിക്കാനും നല്‍കിയതാണെന്നായി അറബി.അറബി കണവന്‍ ചൂടിലാണെന്ന് മനസ്സിലാക്കിയ അറബിക്കണവി “നാഥാ...നീ പറഞത് ശരിയായിരിക്കും...” എന്ന് പറഞ് അറേബ്യന്‍ ഉണ്ണിയാര്‍ച്ചയായി മാറി...
ബാക്കി കാര്യങള്‍ നിങള്‍ക്കറിയാം..ആ റൂമില്‍നിന്നും ഞാന്‍ മാറി. അന്ന് മാന്ദ്യമൊന്നുമില്ലാത്തതു കൊണ്ട് കഷ്ടപെട്ട് രണ്ട് മാസം കൊണ്ട് കുറഞ ശംബളത്തില്‍ വേറൊരു ജോലിയും കണ്ടെത്തി..
ആറ് മാസങള്‍ക്ക് ശേഷം എന്റെ പഴയൊരു കൂട്ടുകാരന്‍ നജീബിനെ കഴിഞയാഴച ഞാന്‍ കണ്ടു.
അവനില്‍ നിന്നും ഒരു വിവരവും ഞാനറിഞു.ആ പരമ ദ്രോഹി പരമന്‍ ആ കംബനിയില്‍ ഇപ്പോള്‍ അഡ്മിനിസ്ട്രേഷന്‍ മാനേജരാണെന്ന്.....5000 ദിര്‍ഹവും കൂട്ടി കിട്ടി...എങിനെയെന്നോ..?
അന്ന് അറബി എനിക്കു നേരേ വലിച്ചെറിഞ ആ മുമൈദ്ഖാന്‍ ഡ്രസ്സ് അവനെടുത്തുവെച്ചിരുന്നു.
രണ്ട് മാസത്തിനുശേഷം ഒട്ടക പ്രാന്തനായ അറബിയുടെ ഒട്ടകം പ്രസവിച്ചപ്പോള്‍ ആ മുമൈദ്ഖാന്‍ നിക്കര്‍ അവനെടുത്ത് തുണികൊണ്ടുള്ള ഒന്ന് രണ്ട് പൂക്കള്‍ വെച്ച് പിടിപ്പിച്ച് ചില മോഡിഫിക്കേഷനൊക്കെ വരുത്തി ഒട്ടകകുട്ടിക്ക് ഒരു പ്രസന്റേഷന്‍ എന്നും പറഞ് ഒട്ടകകുട്ടിക്ക് ഒരു ജട്ടിയായി അത് കൊണ്ടിട്ടുകൊടുത്തു.
ജട്ടിയിട്ട ഒട്ടക കുട്ടിയെ കണ്ട് അറബിഞെട്ടി അറബിച്ചിയും കൂടെഞെട്ടി ഒട്ടകകുട്ടിയും ഞെട്ടി.. ഉമ്മ ഒട്ടകവും ഞെട്ടി.....
പരമന് അറബിയുടെ വക ഉമ്മ, അറബിയുടെ ഉമ്മയുടെ ഉമ്മ, മാഡത്തിന്റെ ഉമ്മ, ഒട്ടകകുട്ടിയുടെ ഉമ്മ, ഒട്ടക ഉമ്മയുടെ ഉമ്മ, കൂട്ട ഉമ്മ......പ്രമോഷന്‍.......ഇങ്ക്രിമെന്റ്......
എന്റുമ്മാ................................................ഞാന്‍ ഞെട്ടി പോയീ.............കുറച്ച്...വെള്ളം....കിട്ടിയാല്.. ഉപകാരം....കള്ളറ് വെള്ളമായാലും പ്രശ്നമില്ല...
കടപ്പാട് : ഭായി
No comments:
Post a Comment