Wednesday, 6 March 2013

കായല്‍ സവാരി.....





കായല് സവാരി


സാധാരണക്കാരന് കായല് യാത്രയുടെ രസമറിയാന് ഹൗസ്ബോട്ടുകള് തന്നെ വേണമെന്നില്ല. ആലപ്പുഴ മുതല് കൊല്ലം വരെ ഒരു സാദാ ബോട്ട് യാത്ര നടത്തിയാല് മതി. വെക്കേഷന് കുറഞ്ഞ ചെലവില് തകര്പ്പനൊരു കായല്സവാരി കൂടിയാവട്ടെ



രാവിലെ പത്തുമണി- കൊല്ലം കെ.എസ്. ആര്.ടി. സി സ്റ്റാ ന്ഡിനോടു ചേര്ന്നുള്ള ബോട്ട് ജെട്ടിയില് കടുത്ത മത്സരമാണ്. ആലപ്പുഴ -കൊല്ലം ബോട്ട് സര്വ്വീസ് 10.30 നാണ് തുടങ്ങുന്നത്. സ്വകാര്യ ഏജ ന്റുമാര് കമ്മീഷന് വാങ്ങി നടത്തുന്ന, ജില്ലാ വിനോദസഞ്ചാര വികസന കൗണ്സിലിനു കൂടി പങ്കാളിത്തമു ള്ള ബോട്ട് ഒരു വശത്ത. 14 വര്ഷത്തിനു ശേഷം സംസ്ഥാന ജല ഗതാഗത വകുപ്പ് പുനരാരംഭിച്ച ആലപ്പുഴ -കൊല്ലം ബോട്ട് സര്വ്വീസ് മറ്റൊരു വശത്ത്. 300 രൂപയ്ക്ക് യാത്ര പോകാമെങ്കിലും 500 ഉം 600 ഉം രൂപ വരെ വാങ്ങി വിദേശികളെ പറ്റിക്കുന്നവര്. കാഴ്ചയും കണ്ടാണ് കൊല്ലം -ആലപ്പുഴ ബോട്ട് സര്വ്വീസിലെ യാത്ര ആരംഭിക്കുന്നത്. ഒരു തെലുങ്ക് കുടുംബവും തമിഴ് കുടുംബവും ബാക്കി വിദേശികളും. 10.40ന് യാത്ര തുടങ്ങി.

അഡ്വഞ്ചറസ് പാര്ക്കും തേവള്ളിപ്പാലവും വിളക്കമ്മയേയും കണ്ട് കാവനാടെത്തുമ്പോള് മണി 11. മത്സ്യബന്ധന ബോട്ടുകള് നങ്കൂരമിട്ടിരിക്കുകയാണവിടെ. കക്ക വാരലും മീന്പിടിത്തവുമായി അഷ്ടമുടിക്കായലില് ജീവിതം സജീവമാകുന്നു. പച്ച, നീല എന്നിങ്ങനെ ജലത്തിന്റെ നിറഭേദങ്ങള് യാത്രയ്ക്കൊപ്പം.


സാമ്പ്രാണിക്കൊടി, ദളവാപുരം പാലം കടന്ന് ചവറയിലേക്ക്.. തകര്ന്ന ബോട്ടുജെട്ടികളും കണ്ണടച്ച വിളക്കുമരങ്ങളും താണ്ടി ചവറ തോട്ടിലെത്തുമ്പോള് മണി 11.30. വെള്ളം കുറവായതിനാല് ബോട്ടിനിവിടെ മെല്ലെപോക്കാണ്. തോട് കടക്കാന് അര മണിക്കൂര് എടുത്തു. 12.10ന് കോവില്ത്തോട്ടത്തെത്തി. 12.20 ന് പന്മനജെട്ടി. 12.25ന് വട്ടക്കായലിലേക്ക്. ദൂരെ കന്നേറ്റിപ്പാലം കാണാം. 12.35 ചെറിയഴീക്കല് പാലം, 12.38ന് കല്ലുംമൂട്ടില് കടവ് പാലം, 12.45 ആലുംകടവ്.


ഹൗസ്ബോട്ടുകളുടെ ജന്മഭൂമിയാണ് ആലുംകടവ്. ഉച്ചഭക്ഷണം അവിടെ. വീണ്ടും പുറപ്പെടുമ്പോള് 1.30. രണ്ടുമണിക്ക് അമൃതപുരിയിലെത്തി. ഫ്രാന്സില് നിന്നുള്ള അലക്സാന്ഡ്രെ അവിടെയിറങ്ങി. 2.15ന് ആയിരംതെങ്ങ് പാലം. 2.30 ഓടെ ബോട്ട് കായംകുളം കായലിലേക്ക്. തൃക്കുന്നപ്പുഴ പടിമുഖം വരെ കിടക്കുന്ന കായംകുളം കായല് കടക്കാന് രണ്ട് മണിക്കൂര് വേണം. ചിറകുവിരിച്ച ചീനവലകള് സ്വീകരണപന്തലൊരുക്കിയ പോലെ ഇരുവശങ്ങളിലും.

കൊച്ചീടെ ജെട്ടിയിലെത്താറായപ്പോള് ഒരു സായ്പ്പിനിറങ്ങണം. കൃഷ്ണപുരം കൊട്ടാരം കാണാന് അടുത്ത ജെട്ടി ഇതാണെന്ന് മാപ്പ് നോക്കി അദ്ദേഹം മനസിലാക്കി വെച്ചിട്ടുണ്ട്. ബോട്ടടുപ്പിക്കാന് പറ്റുന്നില്ല. ചളിയടിഞ്ഞ് ആഴം കുറഞ്ഞതിനാല് കീരിക്കാട് ജെട്ടിയിലും പറ്റിയില്ല. അവിടെ ഒരു വള്ളക്കാരനുണ്ടായിരുന്നു. അയാളെ ബോട്ടിനടുത്തേക്ക് വിളിപ്പിച്ച് സായിപ്പിനെ കരയ്ക്കിറക്കി. സമയം 3മണി.

കായംകുളം താപനിലയം പിന്നിട്ട് തൃക്കുന്നപ്പുഴയെത്തുമ്പോള് മണി നാല്. കെ.വി.ജെട്ടി കഴിഞ്ഞ് പല്ലന കുമാരകോടിയായി. പണ്ട് റെഡീമര് ബോട്ടപകടത്തില് കേരളത്തിന്റെ മഹാകവി കുമാരാനാശാന് അന്തരിച്ചത് ഇവിടെ വെച്ചാണ്. സ്മൃതി മണ്ഡപവും സ്കൂളും ആശാന്പ്രതിമയും ഓര്മകളുണര്ത്തുന്നു.

തോട്ടപ്പള്ളിയിലാണ് ടീ ബ്രേക്ക്. 4.25ന്. കായപ്പവും പഴംപൊരിയും ചായയുമായി ചായക്കടക്കാര് ബോട്ടടുക്കുമ്പോഴേക്കും സജീവമായി. 4.30 ന് അവിടെ നിന്നു വിട്ടു. 5.05 ഇല്ലിച്ചിറ, 5.30 കരുമാടിക്കുട്ടന്. കരുമാടി പാലം കടന്ന് പമ്പയാറ് വേമ്പനാട്ട്കായലി ല് ചേരുന്നയിടത്തെത്തുമ്പോള് 5.45. പള്ളാത്തുരുത്തി പാലമെത്തുമ്പോഴേ ക്കും സൂര്യന് പടിഞ്ഞാറ് ചാഞ്ഞു തുടങ്ങി. നെഹ്റുട്രോഫി വേദിയായ പുന്നമടയെത്തുമ്പോള് സമയം 6.45. ആലപ്പുഴ ജെട്ടിയിലെത്തുമ്പോള് 7 മണിയും. സാധാരണ 10.30ന് പുറപ്പെടുന്ന ബോട്ട് 6.30നാണ് എത്താറ്.

പണ്ട് വഴിയില് 84 ജെട്ടികളുണ്ടായിരുന്നു. സര്വ്വീസ് നിര്ത്തുന്ന കാലത്ത് 67 രൂപയായിരുന്നു ടിക്കറ്റ് ചാര്ജ്. ജലഗതാഗത വകുപ്പ് സര്വ്വീസ് നിര്ത്തിയപ്പോഴാണ് സ്വകാര്യ ബോട്ട് സര്വ്വീസ് തുടങ്ങിയത്. 400 രൂപയാണ് ഇവര് ഈടാക്കുന്നത്. ജലഗതാഗത വകുപ്പ് 300 രൂപയും. 20 വയസില് താഴെയുള്ള വിദ്യാര്ഥികള്ക്ക് വിദ്യാലയത്തിന്റെ തലവന് സാക്ഷ്യപ്പെടുത്തിയ സര്ട്ടിഫിക്കറ്റ് ഹാജരാക്കിയാല് 15 ശതമാനം ഇളവുണ്ട്. 75 പേര്ക്ക് യാത്ര ചെയ്യാവുന്ന ബോട്ടില് പുഷ്ബാക്ക് സീറ്റ, അപ്പര്ഡെക്ക് സൗകര്യങ്ങളുണ്ട്.
നിരക്കുകള്: ചവറ -50 രൂപ, അമൃതാനന്ദമയീ മഠം -100, ആയിരംതെങ്ങ്-150, തൃക്കുന്നപ്പുഴ-200, തോട്ടപ്പള്ളി-250. ആലപ്പുഴ നിന്ന് തോട്ടപ്പള്ളി-50 രൂപ, തൃക്കുന്നപ്പുഴ-100, ആയിരംതെങ്ങ്-150, അമൃതപുരി-200, ചവറ-250, കൊല്ലം 300.

ബോട്ടുയാത്രയ്ക്ക മുന്കൂട്ടി ബുക്ക് ചെയ്യാം. ജലഗതാഗത വകുപ്പിന്റെ ആലപ്പുഴ- കൊല്ലം ഓഫീസില് നിന്നും ടിക്കറ്റെടുക്കാം. ബോട്ടിലും ടിക്കറ്റ് ലഭ്യമാണ്.

Backwater Tour
The trip is organised by the DTPC & SWTD Alappuzha & Kollam. It's a day long trip along the backwaters between Alappuzha and Kollam.
Tips
Starting from Alappuzha (near the tourist information centre) at 10.30 am and reaches Kollam around 6.00 pm. Simultaneous trips from Kollam also.
Starting time: 10.30 am
Tickets available at SWTD offices at Alappuzha and Kollam
Fares from Alappuzha: Up to Chavara- Rs. 50, Amrithanandamayi mutt-Rs. 100, Ayiramthengu-Rs.150, Thrikkunnapuzha-Rs. 200, Thottappally- Rs.250, Kollam-Rs.300.
Contact: DTPC Alappuzha 0477 - 2253308/2251796.
Kollam DTPC -0474-2745625,2750170, 2750322
SWTD-Kollam-0474-2741211.
Alappuzha- 0477-2252510.
SWTD Directorate-0477-2252015
Fare: Rs. 300 (SWTD) -400(DTPC) per head.
web: www.swtd.gov.in

No comments:

Post a Comment