അപരിചിതമാകുമീ മുഖമൊന്നു ദര്ശിപ്പതിന്നായി
അതിരാവിലെയുള്ള വണ്ടിക്കു ഞാനവിടെയെത്തി
വന്നങ്ങു നിന്നു നിന്‍ സുന്ദരഗൃഹമതിന്‍ മുന്നിലാ-
യന്നേരമാവാതില്‍ തുറന്നൊന്നു നോക്കി നീ നിന്നു
വശ്യമനോഹരമാകും നിന്‍ മന്ദസ്മിതത്തോടെയും.
അതു കണ്ടോരിണ്ടല്‍ പൂണ്ടോരീ യെന്മനമിതുടനെ
കൌതുകത്തോടെ നിന്നു നിന്‍ മുഖവുമതു വീക്ഷിച്ച്
എന്മനമിണ്ടലോടന്നേരം തെല്ലും വിശ്വാസമാകാതെ
നിന്‍ സുന്ദരമാ മുഖം തന്നെ വീക്ഷിച്ചു നിന്നുപോയ്.
പിന്നെയെന്‍ മാനസമിതു, തന്നുള്ളിളുല്ലോരാ
മുന്‍കാല സുന്ദര സ്മരണകള്‍ തന്‍ ചിറകിലേറി
അവള്‍തന്‍ സുന്ദര ചാരുതയാര്‍ന്ന കരിം കൂവളപ്പൂ-
വതുവെല്ലുമാ മിഴികളെയും ഞാനോര്‍ത്തുപോയി.
വന്നു നിന്നെന്നെയെന്നും വിസ്മയിപ്പിക്കാറുള്ള
വശ്യ മനോഹരമാം ആ സുന്ദര സുസ്മേര വദനത്തെയും.
അന്നെരമെന്നുള്ളില്‍ ഉണ്ടായി വന്നോരീയനുഭൂതി
തന്നോടിതിങ്ങിനെയൊന്നു ചോദിക്കുവാന്‍ വെമ്പി:
'എവിടന്നു കിട്ടീ നിനക്കീ സുന്ദര കരിമിഴിയിണകള്‍?,
എന്‍ ഇന്ദുമുഖി തന്നുടെ ആ പേടമാന്‍ മിഴിയിണകള്‍?'
വിവശനായ് നിന്നോരെന്‍ മനതാരിതില്‍ അന്നേരം
വിശദമായുല്ലോരീ ചോദ്യവുമത് നാംപെടുത്തുടന്‍:
'എനറെയാ ഇന്ദുമുഖിതന്‍ മുജ്ജന്മയോര്‍മ്മകള്‍
എന്നില്‍ ഉണര്‍ത്താന്‍ വീണ്ടും വന്നതാണോ നീ?
അതോ....
എനിക്കില്ലാതെ പോയൊരാ പുത്രിതന്‍ സ്ഥാനത്ത്,
എന്‍റെയീ ഓമന പുത്രിയാം ഇന്ദുവിന്‍ സ്ഥാനത്ത്,
അതോ..
സുന്ദരീ കരിമിഴിയാളെ, വയ്കാതെ ചൊല്‍ക നീ,
ഈ ഇന്ദുവായ്ത്തന്നെ വന്നിങ്ങെതതിയതോ നീ? ...
തുടര്‍ന്നുള്ള നാളുകളില്‍ നിന്നെയോര്‍തത്തിടുന്നേരം
വന്നു പുഞ്ചിരിയോടെ നിന്നു നീ ചൊല്ലിടുന്നിത്:
'കായമതില്ലെന്നിരിക്കിലുമൊരു മോഹാവേശത്താല്‍
മായാ മോഹിനിയായ് നിത്യവും വന്നു കണ്ടീടുമീ
ഇന്ദുമുഖിയാം അങ്ങയുടെ ഈ ഇഷ്ട പ്രാണേശ്വരി
ഇന്ദുവായ് വന്നതീ ഞാന്‍ തന്നെയാണെന്‍ വിഭോ'
അടിയേറ്റപോല്‍ അവശനായ്‌ത്തീര്‍ന്നോരെന്‍ മനമിതില്‍
ഉടനെ ഈ സത്യവും ഉണര്‍ന്നെഴുന്നേറ്റു നിന്നുപോയീ.
"ഹന്ത! ഭൂമിയിലെ ഈ മനുഷ്യാത്മാക്കള്‍ തന്നുടെ
സുന്ദരമീ കാഴ്ചയാം നിഷ്ടൂര നിതാന്ത വിക്രുതികള്‍ !
ഹന്ത! ഇങ്ങുള്ള നശ്വരമാം ഈ ഭൌതീക ജന്മങ്ങലെല്ലാമേ
എന്തറിയുന്നു ജീവന്‍റെ അനശ്വര മിത്തരം വികൃതികള്‍ !"
By
അനാമിക ആരെങ്കര ( പീ. ഗോപിനാഥ മേനോന്‍ )
No comments:
Post a Comment